എന്റെ വസ്തുവിന്റെ Fair value / ന്യായവില നിശ്ചയിക്കപ്പെട്ടിട്ടില്ലെങ്കിൽ ഞാൻ ആരെയാണ് സമീപിക്കേണ്ടത് ?

ഭൂമിക്ക് ന്യായവില ലഭ്യമല്ലെങ്കിൽ Revenue Divisional Officer (RDO) ക്ക് വേണം അപേക്ഷ സമർപ്പിക്കുവാൻ. RDO അത് തഹസിൽദാർ വഴി വില്ലേജ് ഓഫീസർക്ക് കൈമാറുകയും, വില്ലേജിൽ നിന്നും നിങ്ങളുടെ വസ്തുവിന്റെ അടുത്തുള്ള ഭൂമിയുടെ ന്യായവില കണക്കിലെടുത്തു നിങ്ങളുടെ ഭൂമിക്ക് ഒരു ന്യായവില കണക്കാക്കി അത് തഹസിൽദാർ വഴി RDO ക്ക് കൈമാറുകയും RDO അംഗീകരിക്കുന്ന പക്ഷം അത് Gazette പ്രസിദ്ധപ്പെടുത്തി നിങ്ങളുടെ ഭൂമിയുടെ ന്യായവിലയായി നിശ്ചയിക്കപ്പെടുന്നു.