Birth certificate correction മായി ബന്ധപ്പെട്ട സംശയങ്ങൾക്കുള്ള മറുപടി.
Birth certificate ൽ രേഖപ്പെടുത്തിയിരിക്കുന്ന മാതാപിതാക്കളുടെ പേരിന്റെ ഇനിഷ്യൽ (Initial) ചേർക്കുവാൻ/ വികസിപ്പിക്കുവാൻ/ തിരുത്തുവാൻ സാധിക്കുമോ? ഇതിനായി എന്തൊക്കെ രേഖകൾ ആവശ്യമുണ്ട് ?
Birth certificate ൽ രേഖപ്പെടുത്തിയിരിക്കുന്ന മാതാപിതാക്കളുടെ പേരിന്റെ ഇനിഷ്യൽ ചേർക്കുവാൻ/ വികസിപ്പിക്കുവാൻ/ തിരുത്തുവാൻ സാധിക്കുന്നതാണ്, ഇതിനായി നോട്ടറി , രണ്ടു ഗസറ്റഡ് ഓഫീസർമാർ , വില്ലേജ് ഓഫീസർ എന്നിവരുടെ സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം നടത്തിയും മറ്റു ബന്ധപ്പെട്ട രേഖകൾ പരിശോധിച്ചും രെജിസ്ട്രേഷനുകളിൽ തിരുത്തൽ വരുത്താവുന്നതാണ്.
ആധികാരിക രേഖ : No. 50817/RD3/12
എത്ര തവണ വരെ ജനന സെർട്ടിഫിക്കറ്റിൽ തിരുത്തൽ വരുത്താം ?(Akhil)
സാധാരണഗതിയിൽ ഒരു തവണ മാത്രമാണ് ജനന സെർട്ടിഫിക്കറ്റിൽ തിരുത്തൽ വരുത്തുവാൻ സാധിക്കുന്നത്.
പേര് തിരുത്തുന്നതിന് എന്തൊക്കെ കാര്യങ്ങൾ ആവശ്യമുണ്ട് ?(Manu mon)
One and same certificate, മെമ്പറുടെ സാക്ഷ്യപത്രം , സത്യവാങ്മൂലം , തിരിച്ചറിയൽ രേഖകൾ, school certificate ( if available)
Birth certificateൽ തിരുത്തലുകൾ വരുത്തുന്നതിന് ഏതെങ്കിലും തരത്തിലുള്ള ഫീസുകൾ ഉണ്ടോ ? (Sibin Varghese)
Clerical mistake ഒഴികെയുള്ള ജനന രെജിസ്റ്ററുകളിലെ തിരുത്തലുകൾക്ക് കുറഞ്ഞ ഫീസുകൾ ഈടാക്കുന്നതാണ്, പരമാവധി 50 രൂപ വരെയാണ് സാധാരണഗതിയിൽ ജനന രെജിസ്റ്ററുകളിലെ തിരുത്തലുകൾക്ക് ഫീസ് ചുമത്തുക.
Posted by: yathrikanonroad
November 25, 2022
Tags:
Categories: CERTIFICATE, CORRECTION,