എത്ര തരത്തിലുള്ള വിവാഹ രെജിസ്ട്രേഷനുകൾ ഉണ്ട് ?

3 തരം?  (1)പൊതുവിവാഹ രെജിസ്ട്രേഷൻ ,(2)ഹിന്ദു വിവാഹം , (3)ഇന്റർ കാസ്റ്റ് മാര്യേജ്.

എന്താണ് Inter caste marriage?

വിത്യസ്ത മതത്തിലുള്ളവർ, വിത്യസ്ത ജാതിയിലുള്ളവർ, പ്രേമ വിവാഹം..

എന്താണ് Inter caste marriage നടപടിക്രമങ്ങൾ ?

അപേക്ഷനൽകി 30 ദിവസം ഈ വിവരം Notice board ൽ ഇട്ട് 90 ദിവസത്തിനുള്ളിൽ 2 സാക്ഷികളും വരനും വധുവുമായി രജിസ്ട്രാർടെ മുൻപിലെത്തി വിവാഹം രജിസ്റ്റർ ചെയ്യണം.

എന്താണ് പൊതുവിവാഹം ഹിന്ദുവിവാഹം തമ്മിലുള്ള വിത്യാസം ?

ഹിന്ദുമാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹങ്ങളാണ് ഹിന്ദു വിവാഹം, ഹിന്ദുക്കൾ ആയവർക്കോ, ഹിന്ദു മതത്തിലേക്ക് മാറി വന്നവർക്കോ ആണ് ഇത് പ്രകാരം വിവാഹം ചെയ്യാൻ സാധിക്കുക. പൊതുവിവാഹം എന്നത് inter caste marriage അല്ലാത്ത എല്ലാ ആൾക്കാർക്കും ചെയ്യാൻ സാധിക്കുന്നതാണ്.

എന്തൊക്കെയാണ് വിവാഹം രജിസ്റ്റർ ചെയ്യുവാൻ ആവശ്യമായ കാര്യങ്ങൾ/ രേഖകൾ ?

വധുവിന്റെയും വരന്റെയും പ്രായം തെളിയിക്കുന്നതിനുള്ള രേഖ,  വധുവിന്റെയും വരന്റെയും ഫോട്ടോ , വധുവിന്റെയും വരന്റെയും മേൽവിലാസം തെളിയിക്കുന്ന രേഖ, 2 സാക്ഷികൾ ( തിരിച്ചറിയൽ രേഖ, മേൽവിലാസം തെളിയിക്കുന്ന രേഖ ), വിവാഹം നടന്ന സ്ഥാപനത്തിൽ നിന്ന് ലഭിക്കുന്ന വിവാഹം നടന്നു എന്നതിനുള്ള രേഖ/ കല്യാണക്കുറി / വിവാഹം കഴിഞ്ഞു എന്നതിന് വാർഡ് മെമ്പർ നൽകുന്ന സാക്ഷ്യപത്രം.

വിവാഹം കഴിഞ്ഞു എന്നതിനുള്ള രേഖ ഒരു സ്ഥാപനങ്ങളിൽ നിന്നോ മറ്റ് മതസ്ഥാപനങ്ങളിൽ നിന്നോ ലഭ്യമല്ലെങ്കിൽ എന്താണ് ചെയ്യേണ്ടത് ?

വിവാഹം കഴിഞ്ഞു എന്നതിനുള്ള രേഖ മതസ്ഥാപനങ്ങളിൽ നിന്നോ , ഓഡിറ്റോറിയം തുടങ്ങിയ മറ്റ് സ്ഥാപനങ്ങളിൽ നിന്നോ ലഭ്യമല്ലെങ്കിൽ കല്യാണക്കുറി , കല്യാണം കഴിഞ്ഞു എന്നതിന് വാർഡ് മെമ്പർ നൽകുന്ന സാക്ഷ്യപത്രം എന്നിവയിലേതെങ്കിലും ഉപയോഗിക്കാം!