എന്തൊക്കെ രേഖകളാണ്/ കാര്യങ്ങളാണ് സിറ്റിസൺ സർവീസ് പോർട്ടലിൽ അക്കൗണ്ട് ഉണ്ടാക്കാൻ ആവശ്യമായുള്ളത് ?

ആധാർ കാർഡ്, മൊബൈൽ നമ്പർ

ജനന , മരണ , വിവാഹ സെർട്ടിഫിക്കറ്റുകൾ ഡൌൺലോഡ് ചെയ്യുവാൻ സിറ്റിസൺ സർവീസ് പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ട ആവശ്യമുണ്ടോ ?

ഇല്ല, ക്യുക്ക് സർട്ടിഫിക്കറ്റ് എന്ന ഭാഗത്തുനിന്നും രജിസ്റ്റർ ചെയ്യാതെ തന്നെ ഡൌൺലോഡ് ചെയ്യാം.

മലയാളം ഭാഷ മാത്രമാണോ സിറ്റിസൺ സർവീസ് പോർട്ടലിൽ ഉള്ളത്?

മലയാളം , English എന്നീ ഭാഷകൾ ലഭ്യമാണ് ,  മുകളിലുള്ള Language എന്ന dropdown മെനുവിൽ  നിന്നും ഭാഷ മാറ്റാവുന്നതാണ്.

രെജിസ്റ്റർ ചെയ്യുന്ന ആൾക്ക് മാത്രമാണോ ആ അക്കൗണ്ടിൽ നിന്നും അപേക്ഷ സമർപ്പിക്കുവാൻ സാധിക്കുന്നത് ?

അല്ല, ആർക്കു വേണമെങ്കിലും ഒരേ അക്കൗണ്ടിൽ നിന്നും അപേക്ഷിക്കാവുന്നതാണ്.

പഞ്ചായത്ത് വഴി ലഭ്യമാകുന്ന സേവനങ്ങൾ മാത്രമാണോ ILGMS വഴി ലഭ്യമാകുന്നത് ?

അതെ , പഞ്ചായത്ത് വഴി ലഭ്യമാകുന്ന സേവനങ്ങൾ മാത്രമാണ് ഇവിടെ ലഭ്യമാകുന്നത്.