ഏത് local body യിലാണ് ജനനം Register ചെയ്യേണ്ടത് ?

ജനനം നടന്നത് ഏത് Local body പരിധിക്കുള്ളിലാണോ അവിടെയാണ് ജനനം register ചെയ്യേണ്ടത്.

സ്ഥിരമേൽവിലാസം എന്ന ഭാഗത്തു തദ്ദേശസ്ഥാപന പരിധിക്കുള്ളിൽ, കേരളത്തിനുള്ളിൽ,……. എന്ന് കൊടുത്തിരിക്കുന്നത് എന്താണ് ?

ജനനം നടന്ന സ്ഥലം/സ്ഥാപനം നിങ്ങളുടെ സ്ഥിരമേൽവിലാസവുമായി നമ്മൾ അപേക്ഷിക്കുന്ന ഒരേ ലോക്കൽ ബോഡിക്ക് കീഴിലാണ് വരുന്നതെങ്കിൽ തദ്ദേശസ്ഥാപന പരിധിക്കുള്ളിൽ എന്നത് സെലക്ട് ചെയ്യുക, അല്ലെങ്കിൽ കേരളത്തിനുള്ളിൽ , കേരളത്തിന് പുറത്തു, ഇന്ത്യക്ക് പുറത്തു എന്നതിൽ നിന്നും ആവശ്യമായത് സെലക്ട് ചെയ്യുക.

അപേക്ഷകന്റെ / അപേക്ഷകയുടെ തരം എന്നുള്ളിടത്ത് എന്താണ് കൊടുക്കേണ്ടത് ?

വ്യക്തിഗതം , സംയുക്തം, സ്ഥാപനം എന്നീ 3 ഓപ്ഷൻ ആണ് ഉള്ളത് ഇതിൽ എപ്പോളും സംയുക്തം കൊടുക്കുവാൻ ശ്രെദ്ധിക്കുക. മാതാവും പിതാവും ചേർന്നാണ് അപേക്ഷ സമർപ്പിക്കേണ്ടത്.( വ്യക്തിഗതം കൊടുത്താൽ ചില പഞ്ചായത്തിൽ അപേക്ഷ നിരസിക്കപ്പെട്ടേക്കാം  )

Filled Form download ചെയ്ത് ആരാണ് signature ഇടേണ്ടത് ?

അപേക്ഷകൻ അല്ലെങ്കിൽ വിവരം നൽകുന്ന ആരാണോ അവരാണ് signature ഇടേണ്ടത്.